തിരുവല്ല സിപിഎമ്മില്‍ നടപടി തുടരുന്നു: ഏരിയ കമ്മറ്റി അംഗത്തെയും ലോക്കല്‍ സെക്രട്ടറിയെയും നീക്കി

0 second read
Comments Off on തിരുവല്ല സിപിഎമ്മില്‍ നടപടി തുടരുന്നു: ഏരിയ കമ്മറ്റി അംഗത്തെയും ലോക്കല്‍ സെക്രട്ടറിയെയും നീക്കി
0

തിരുവല്ല: സിപിഎം തിരുവല്ലാ ഏരിയ ഘടകത്തില്‍ വീണ്ടും പൊട്ടിത്തെറി. സെക്രട്ടറി ആയിരുന്ന ഫ്രാന്‍സിസ് വി ആന്റണിയ്ക്ക് പിന്നാലെ ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബു എന്ന് അറിയപ്പെടുന്ന പ്രകാശ് ബാബു, തിരുവല്ല ടൗണ്‍ നോര്‍ത്ത് എല്‍ സി സെക്രട്ടറി കെ കെ കൊച്ചുമോന്‍ എന്നിവരെയും സ്ഥാനത്ത് നിന്നും നീക്കി. ജില്ല സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. അഡ്വ. കെ. അനന്ത ഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡിലേക്ക് ജോലി വാഗ്ദാനം ചെയ്തു പാര്‍ട്ടി അംഗത്തിന്റെ മകനില്‍ നിന്നടക്കം പണം തട്ടിയ സംഭവത്തില്‍ ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് ബാബുവിനെ ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തത്. ഫ്രാന്‍സിസ് വി. ആന്റണി അടക്കമുള്ള ചില നേതാക്കള്‍ക്ക് എതിരെ വ്യാജ പരാതി നല്‍കി എന്നതിന്റെ അടിസ്ഥാനത്തിലാണ് കെ കെ കൊച്ചുമോനെ എല്‍സി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…