
അരി കൊമ്പൻ കാട്ടാനയെ മേഘമലയിൽ നിന്നും തുരുത്തണമെന്ന ആവശ്യമായി തൊഴിലാളികളും വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നിരുന്നു.എന്നാൽ വിചിത്ര ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകരും കളത്തിലിറങ്ങി. വനം കൈയ്യേറ്റവും മൃഗവേട്ട പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ അരിക്കൊമ്പൻ ആനയ്ക്കെങ്കിലും കഴിയുമെന്നാണ് ഇവരുടെ വാദം.അതിനാൽ ആനയെ തുരത്തരുത്.
വനവിഭവങ്ങൾ അനധികൃതമായി കൊള്ളയടിക്കുന്നത് വർഷങ്ങളായി തുടരുകയാണ്. എന്നാൽ ഇത് തടയാൻ വനംവകുപ്പിന് കഴിയുന്നില്ല.കാട്ടാനയുള്ളതുകൊണ്ട് മാത്രമാണ് ചിന്നക്കനാലിൽ ഭൂമി കൈയ്യേറ്റക്കാരും സാമൂഹിക വിരുദ്ധരും അഴിഞ്ഞാടാതിരുന്നത്.മേഘമലയിൽ അരി കൊമ്പൻ നിന്നാൽ ഇത്തരക്കാർക്ക് ഭീക്ഷണിയാണ്.