പത്തനംതിട്ട: വിവര്‍ത്തകനെന്ന നിലയില്‍ പ്രഫ. കെ.വി. തമ്പിയുടെ സ്ഥാനം അതുല്യമാണെന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍. ഖലീല്‍ ജിബ്രാന്റെ പ്രോഫറ്റ് അത്ര മനോഹരമായാണ് അദ്ദേഹം വിവര്‍ത്തനം ചെയ്തതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. പ്രഫ. കെ.വി. തമ്പി സ്മാരക സമിതി നടത്തയ അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കവി കെ. രാജഗോപാലിന് ഉണ്ണിക്കൃഷ്ണന്‍ സമ്മാനിച്ചു.
സമ്മേളനത്തില്‍ പ്രഫ. മധു ഇറവങ്കര അധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖന്‍, സമിതി സെക്രട്ടറി ബാബു ജോണ്‍, കെ. രാജഗോപാല്‍, ഫാ. മാത്യു ഡാനിയേല്‍, മോഹനാക്ഷന്‍ നായര്‍, ബോബി ഏബ്രഹാം, ടി.എ. പാലമൂട്, വി.കെ. പുരുഷോത്തമന്‍ പിളള, മഹേഷ് കടമ്മനിട്ട എന്നിവര്‍ പ്രസംഗിച്ചു.