ശബരിമലയില്‍ തീര്‍ഥാടകസംഘങ്ങള്‍ക്ക് അന്നദാന മണ്ഡപത്തില്‍ പ്രത്യേക സൗകര്യം: ആറു ലക്ഷത്തോളം പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി

0 second read
0
0

ശബരിമല: സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തില്‍ സംഘമായെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ദേവസ്വം ബോര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. പ്രവേശന കവാടത്തില്‍ നിന്നുംകൂപ്പണ്‍ എടുത്ത ശേഷം അന്നദാന മണ്ഡപത്തില്‍ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവര്‍ക്കും ആരോഗ്യകരമായി അവശത നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നും അന്നദാനം സ്പെഷ്യല്‍ ഓഫീസര്‍ ദിലീപ് കുമാര്‍ അറിയിച്ചു.

ഈ തീര്‍ഥാടന കാലത്ത് ഇതുവരെ 5,99,781 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് മാത്രം 4,047,81 പേര്‍ക്ക് അന്നദാനമൊരുക്കി. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയും മധ്യാഹ്നത്തില്‍ പുലാവും രാത്രിയില്‍ കഞ്ഞിയും അച്ചാറും കൂട്ടുകറിയുമാണ് ഇവിടെ തികച്ചും സൗജന്യമായി നല്‍കുന്നത്.

സന്നിധാനത്തിനൊപ്പം നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും ദേവസ്വം ബോര്‍ഡ് അന്നദാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍ ഇതിനകം 1,56,000 പേര്‍ക്കും നിലയ്ക്കലില്‍ 39,000 പേര്‍ക്കും സൗജന്യ ഭക്ഷണം നല്‍കിയിട്ടുണ്ട്.

 

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു

തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍…