ബന്ധുക്കളുടെ ഏറ്റുമുട്ടല്‍: വെട്ട്, അടിതട, കല്ലേറ്: മൂന്നു പേര്‍ക്ക് പരുക്ക്: പിന്നാലെ മൂന്നു പേര്‍ അറസ്റ്റില്‍

0 second read
Comments Off on ബന്ധുക്കളുടെ ഏറ്റുമുട്ടല്‍: വെട്ട്, അടിതട, കല്ലേറ്: മൂന്നു പേര്‍ക്ക് പരുക്ക്: പിന്നാലെ മൂന്നു പേര്‍ അറസ്റ്റില്‍
0

കോയിപ്രം: കുടുംബപരമായി ശത്രുതയെ തുടര്‍ന്ന് ബന്ധുക്കളുടെ അടിയും തിരിച്ചടിയും. മൂന്നു പേര്‍ക്ക് പരുക്കേറ്റു. രണ്ടുകേസുകളിലായി മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു. കോയിപ്രം തെള്ളിയൂര്‍ മാമ്പേമണ്‍ മാനക്കുഴിയിലാണ് വ്യാഴ്ാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.

മാനക്കുഴി പൂവന്‍വാഴയില്‍ ജൂബിന്‍ പി രാജു (26)വിനെ ആക്രമിച്ച കേസില്‍ മാനക്കുഴിയില്‍ രാജന്‍ (52), രാജന്റെ സഹോദരന്‍ ബാബുക്കുട്ടനെ ആക്രമിച്ചതിന് പൂവന്‍ വാഴയില്‍ വീട്ടില്‍ റെജി, സിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ നാലു പ്രതികളാണുള്ളളത്.

ജുബിന്‍ പി. രാജുവിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. രാജനും സഹോദരന്‍ ബാബുക്കുട്ടനും ചേര്‍ന്ന് ഓട്ടോയിലെത്തി വടിവാള്‍ കൊണ്ട് ജുബിനെ ആക്രമിച്ചുവെന്ന് പറയുന്നു. ജുബിന്റെ ഇടതു കൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലേറ്റു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, പിന്തുടര്‍ന്ന് കപ്പത്തോട്ടത്തിലിട്ട് വലതുകാല്‍ മുട്ടിനു വെട്ടി. വലതു കൈമുട്ടിനു മുകളിലും ചൂണ്ടുവിരലിനും ഇടതുകാല്‍ത്തണ്ടയ്ക്ക് മുകളിലും വെട്ടേറ്റ പരുക്കുണ്ട്. കല്ലേറ് കൊണ്ട് മുതുകത്തും മുറിവുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ രാജനെ അവിടെ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജന്റെ സഹോദരന്‍ ബാബുക്കുട്ടനെ (43) ആക്രമിച്ചതിനാണ് രണ്ടാമത്തെ കേസ്. ബാബുക്കുട്ടന്‍ ഓടിച്ചു വന്ന ഓട്ടോറിക്ഷ ഇയാളുടെ വീടിനു മുന്നില്‍ വച്ച് പ്രതികള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബാബുക്കുട്ടനെ മര്‍ദ്ദിക്കുകയും കല്ലെറിഞ്ഞുവീഴ്ത്തുകയും തുണിയില്‍ കല്ല് പൊതിഞ്ഞ് ഇടിച്ച് പരുക്ക് ഏല്‍പ്പിക്കുകയും വെട്ടുകത്തി കൊണ്ട് ഇടതുകാലിലും തലയുടെ വലത്ഭാഗത്തും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസില്‍ റെജിയും സിബിനും അറസ്റ്റിലായി. ബാബുക്കുട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിക്കാതെ ഓട്ടോ തടഞ്ഞ്, മുന്നിലെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ക്കുകയും ചെയ്തു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന പ്രതികളെ അവിടെ നിന്നും കസ്റ്റഡിയില്‍ എടുത്തു. ഇരുകൂട്ടരും ഉപയോഗിച്ച ആയുധങ്ങളും ഓട്ടോയും കണ്ടെടുക്കാനായിട്ടില്ല. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അനേ്വഷണം തുടരുകയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഓ ജോബിന്‍, സി പി ഓ മാരായ ആരോമല്‍, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …