അടൂര്‍: ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ആനന്ദപ്പള്ളി പന്നിവിഴയില്‍ നിന്നും വടക്കടത്തുകാവ് മുരുകന്‍ കുന്ന് രാജേഷ് ഭവനം മനോജ് കുമാറി(48)നെയാണ്‌പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പ്രതി ആശുപത്രി കാഷ്വാലിറ്റിയില്‍ അതിക്രമിച്ചുകടന്ന് ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബഹളം വയ്ക്കുകയുമായിരുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ദേഹോപദ്രവമേല്‍പ്പിച്ചു. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.