
അടൂര്‍: റോഡ് സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന ജ്യോതിഷാലയത്തിന്റെ ബോര്‍ഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനെയും ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപ്പറമ്പില്‍ അജീഷി(47)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഏനാത്ത് തട്ടാരുപടിയിലുള്ള വിഷ്ണു മായാസേവാമഠം ജ്യോതിഷാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. നടത്തിപ്പുകാരന്‍ ശ്യാംലാല്‍ (45), ഭാര്യ സ്മിത, മകള്‍ ആരതി എന്നിവര്‍ക്ക് പരുക്കേറ്റു.
ജേ്യാതിഷാലയത്തിന്റെ ബോര്‍ഡ് റോഡ് സൈഡില്‍ വച്ചിരിക്കുന്നത് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടാണ് അജീഷ് എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും അജീഷ് ആക്രമിക്കുകയുമായിരുന്നു. കമ്പിവടി കൊണ്ട് പ്രതി ശ്യാമിന്റെ തലയില്‍ അടിച്ചു. തലയ്ക്ക് പിന്നിലായി എട്ട് തുന്നല്‍ ഇടേണ്ടി വന്നു. ആക്രമണഗ തടയാന്‍ ശ്രമിക്കുമ്പോഴാണ് ശ്യാമിന്റെ ഭാര്യ സ്മിതയ്ക്കും മകള്‍ ആരതിക്കും പരുക്കേറ്റത്. ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സിയിലാണ്. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയത് എന്നു പറയുന്നു.