
അടൂര്‍: വാഹന പരിശോധനയ്ക്കിടെ പോലീസിനെ കാറിടിച്ച് പരുക്കേല്പിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച മൂന്നു പേരെ മയക്കുമരുന്നുമായി പിടികൂടി. വടക്കടത്തുകാവ്, മുളമൂട്ടില്‍ വീട്ടില്‍ അമീര്‍ (20), പരുത്തിപ്പാറ നിരന്ന കാലായില്‍ മേഘരാജന്‍ (27), പറക്കോട് പൂഴിക്കാട്ട് പടിയില്‍ പനച്ചവിളയില്‍ നവീന്‍ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ കാറില്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും പോലീസ് കണ്ടെടുത്തു. കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ടൗണില്‍ പാര്‍ത്ഥസാരഥി ജങ്ഷന്‍ വട്ടത്തറപ്പടി റോഡില്‍ ക്ഷേത്രത്തിന് സമീപം വച്ച് വാഹന പരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കൈ കാണിച്ച് നിര്‍ത്തി. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടാന്‍ ശ്രമി ച്ചു. ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സിപിഓ അഭിജിത്തിനെതള്ളി താഴെയിട്ടു. നിലത്ത് വീണ ഇദ്ദേഹത്തിന് കൈക്ക് പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പോലീസ് സംഘം ഇവരെ പിടികൂടി. മയക്കുമരുന്ന് കൈവശം വച്ചതിന്
പുറമെ പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്പിച്ചതിനും മൂവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ നിന്നും0.17 ഗ്രാം എം.ഡി.എം.എയും രണ്ട് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. എസ്.ഐ നകുലരാജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.