അടൂര്‍: ബൈക്കില്‍ വന്ന പുരുഷനും സ്ത്രീയും ചേര്‍ന്ന് മുറുക്കാന്‍ കടക്കാരന്റെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചു. സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. പുരുഷന് രക്ഷപ്പെട്ടു. പതിനാലാംമൈലില്‍ മുറുക്കാന്‍ കട നടത്തുന്ന മേലൂട് ചരുവിള പുത്തന്‍വീട്ടില്‍ തങ്കപ്പന്റെ (61) മാല മോഷ്ടിക്കാനാണ് ശ്രമമുണ്ടായത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
കെഎല്‍ 61 ബി 955 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ വന്നവരാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. ബൈക്കില്‍ വന്ന ഇവര്‍ തങ്കപ്പന്റെ അടുത്ത് വാഹനം നിര്‍ത്തുകയും ഓടിച്ചിരുന്ന പുരുഷന് ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തങ്കപ്പന് ബലം പ്രയോഗിച്ചതിനാല്‍ പൊട്ടിച്ചെടുത്ത മാല കൊണ്ടു പോകാന്‍ സാധിച്ചില്ല.
എന്നാല്‍, മോഷ്ടാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. കായംകുളം രണ്ടാം കുറ്റി സ്വദേശി സരിത എന്നാണ് ഇവര്‍ സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പേര്. കൂടെയുണ്ടായിരുന്നത് കൃഷ്ണപുരം സ്വദേശി അന്‍വര്‍ഷ എന്നായാളാണെന്നാണ് ഇവര്‍ പൊലീസിനോട്പറഞ്ഞിട്ടുള്ളത്. അടൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.