കോഴഞ്ചേരി: ദേവസ്വം സ്റ്റാള്‍ നിലനിര്‍ത്തി ആറന്മുള കിഴക്കേ നടയിലെ കടകള്‍ പൊളിച്ചു നീക്കി. പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച രാവിലെ കടകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുമരാമത്ത് ജീവനക്കാര്‍ എത്തി കടകള്‍ ഒഴിയാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ജെ.സി.ബി എത്തി ഇവ പൊളിച്ചു നീക്കിയത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ റോഡിന് ഇരുവശവുമായി ഉണ്ടായിരുന്ന താത്ക്കാലിക വില്‍പ്പന ശാലകള്‍ ആണ് പൊളിച്ചു നീക്കിയിട്ടുള്ളത്. ആറന്മുള ക്ഷേത്ര നഗരമാക്കുമ്പോള് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കടകള്‍ പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ചിരുന്നു. കിഴക്കേ നടയില്‍ വാഹന …