അടൂര്‍: കടയടച്ച് വീട്ടിലേക്ക് പോയ വയോധികനെ ബൈക്കില്‍ പിന്തുടര്ന്ന് അഞ്ചു പവന്റെ മാല കവര്‍ച്ച ചെയ്യാന്‍ നോക്കുന്നതിനിടെ പോലീസ് പിടിയിലായ യുവതി ചില്ലറക്കാരിയല്ല. നാട്ടുകാരുടെ കൈയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കാമുകനൊപ്പം പറന്ന് നടന്ന് കവര്‍ച്ച ചെയ്യുന്ന ഇണക്കുരുവികള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസം സരിത(27)യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി ജങ്ഷന് തങ്കപ്പവിലാസം വീട്ടില്‍ തങ്കപ്പന്റെ(61) മാല ബൈക്കില്‍ …