തിരുവല്ല: ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ (യു.എസ്) പ്രശസ്തമായ ദി ബെര്‍ണാഡ് ലൗണ് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് ഡോ. സരിത സൂസന് വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് ഹെല്‍ത്ത് ടൂള്‍സ് ഉപയോഗിച്ച് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൂട്ടം ആരോഗ്യ വിദഗ്ധരുടെ ഒരു അന്താരാഷ്ട്ര കേഡര്‍ സൃഷ്ടിക്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി ഈ വര്‍ഷത്തെ സമ്മര്‍ പ്രോഗ്രാമില്‍ ഡോ. സരിത സൂസന് പങ്കെടുക്കുകയും പത്തനംതിട്ടയില്‍ ഹൃദ്രോഗബാധിതരായ മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണ പദ്ധതിക്ക് ഫണ്ട് സ്വീകരിക്കുകയും ചെയ്യും. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ …