പന്തളം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല് ആര്യങ്കാവില്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തി. ഹൈഡ്രജന്‍ പെറോക്സൈഡ് ആണ പാലില്‍ കലര്‍ത്തിയിരുന്നത്. ക്ഷീരമന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശത്തിലായിരുന്നു അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. പാല് പന്തളം ഇടപ്പോണ്‍ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസിങ് കമ്പനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്കി. ശബരി എന്ന പേരില്‍ പാലും …