പത്തനംതിട്ട: അടൂര്‍ സ്വദേശിയായ മാധ്യമപ്രവര്ത്തകന് flipkart ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 10നാണ് തന്റെ കുട്ടികള്‍ക്കായി ഫ്ലിപ്കാര്ട്ടില് കൂടി ഓണക്കോടി ഓര്‍ഡര്‍ ചെയ്തത്. ഓഗസ്റ്റ് 17ന് കൊറിയര്‍ ബോയ് എത്തി ഓ ടി പി നല്‍കിയതിനു ശേഷം പാഴ്സല്‍ നല്‍കുകയായിരുന്നു. ഡെലിവറി ബോയ് പോയതിനുശേഷം പാഴ്സല്‍ ഓപ്പണ്‍ ചെയ്തപ്പോഴാണ് കുട്ടികളുടെ ഡ്രസ്സിന് പകരം ഒരു പുസ്തകവും അതോടൊപ്പം മൂന്ന് ഡ്രസ്സുകളുടെ ബില്ലും എത്തിയത്. പുസ്തകത്തിന്റെ പേരിങ്ങനെ; Laurentiu Damir ന്റെ Price Action BreakDown എന്നാണ്. ഉടന്‍തന്നെ മാധ്യമപ്രവര്ത്തകന് ഫ്ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറുമായി …