മാളികപ്പുറത്തെ വാനോളം പുകഴ്ത്തി നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ. ഉണ്ണി കഥ പറഞ്ഞു കേട്ടപ്പോള്‍ ഈ ചിത്രം അയ്യപ്പ ഭക്തരുടെ വികാരമായി തീരുമെന്ന് താന്‍ ഓര്‍ത്തിരുന്നില്ല എന്നും ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ കൈകൂപ്പി പോയി എന്നും ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു. ഈ വേഷം ചെയ്യാന്‍ ഉണ്ണി നിയോഗിക്കപ്പെട്ടിരിക്കുന്നു. മാളികപ്പുറം പോലൊരു ചിത്രം സമ്മാനിച്ചതിന് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി എന്നും നടന് പറഞ്ഞു. ‘ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ സെറ്റില്‍ വച്ച് മാളികപ്പുറത്തിന്റെ കഥ ഉണ്ണി ആവേശത്തോടെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്നിട്ടും ഈ …