പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറിയായ എ.പി ജയന് സാമ്പത്തിക അഴിമതിയാരോപണത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നേരിടുമ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിക്കൊണ്ട് സോഷ്യല്‍ മീഡിയ പ്രചാരണം. എന്നാല്‍, ഇതില്‍ പലതും അദ്ദേഹത്തിന് എതിരായ ട്രോള്‍ ആണെന്ന് സംശയിക്കത്തക്ക തരത്തിലുള്ളതാണ്. അതിനിടെ എന്‍സിപി നേതാവ് മുണ്ടപ്പള്ളി അനിലും ജയന് പിന്തുണയുമായി രംഗത്തുണ്ട്. കുഞ്ഞമ്മയല്ല വല്യ കുഞ്ഞമ്മ വന്നാല്‍പ്പോലും തീയില്‍ കുരുത്ത സഹാവ് വെയിലത്ത് വാടില്ലെന്നാണ് അനില്‍ പറയുന്നത്. ആറു കോടി രൂപയുടെ സാമ്പത്തിക അഴിമതിയാണ് എ.പി ജയന് നടത്തിയതാണ് സംസ്ഥാന കൗണ്‍സിലിന് പരാതി ചെന്നിരിക്കുന്നത്. ഈ തുക …