പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ മൂന്നുപേരെ പിടികൂടി ചിറ്റാര്‍ പോലീസ്. വിവാഹവാഗ്ദാനം നല്കി ചെന്നൈയില്‍ കടത്തിക്കൊണ്ടു പോയി പലതവണ ബലാത്സംഗം ചെയ്ത ഇന്‍സ്റ്റാഗ്രാം സുഹൃത്തായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി സോഡാ കോളനി മുക്കാട്ടുപറമ്പില്‍ അനന്ദു മനോജ് (20), ചിറ്റാര്‍ 86 പള്ളിപ്പടി അമീന് മന്‍സിലില്‍ ജലാല്‍ എന്ന കെ എ റാഫി (44), ചിറ്റാര്‍ നീലിപിലാവ് കട്ടച്ചിറ കണ്ടത്തില്‍ വീട്ടില്‍ വാവ എന്ന് വിളിക്കുന്ന വിമല്‍ വിജയന്(22) എന്നിവരാണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്ത് കടത്തിക്കൊണ്ടു പോയി …