പത്തനംതിട്ട: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രത്യേക ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് ഭക്തസംഘടനാ പ്രതിനിധികൾ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദം പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് പ്രതിനിധികൾ ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. ശബരിമലയിലെത്തുന്ന ഭക്തരുടെ താത്പര്യങ്ങൾ കൂടി പരിഗണിച്ച് നല്ലനിലയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ദേവസ്വം ബോർഡിനു കഴിയണമെന്നും അല്ലാത്തപക്ഷം ഭക്തരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഒരു ഭരണസംവിധാനം വരണമെന്നും ശബരിമല അയ്യപ്പസേവാസമാജം അധ്യക്ഷൻ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പൂർണമായി …