പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു എ. സജീവ് (22) താഴെവെട്ടിപ്രത്തെ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം പത്തനാപുരം കുണ്ടയം കൊഴുവക്കാട് വടക്കേതില്‍ അലീന ദിലീപ് (22), കോട്ടയം വാഴപ്പള്ളി തുരുത്തി തകിടിയേല്‍ എ.ടി. ആഷിത (22), കോട്ടയം അയര്‍ക്കുന്നം, കൊങ്ങാട്ടൂര്‍ വാലുമേല് കുന്നേല്‍ വീട്ടില്‍ അഞ്ജന മധു ( 22) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ആത്മഹത്യക്ക് …