പന്തളം: സ്വര്‍ണക്കടയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതമായി 25 ശതമാനം മാസംതോറും നല്‍കാമെന്നും വാക്കുനല്കി ഒന്നേകാല്‍ കോടി രൂപ തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടി. ഒന്നാം പ്രതി കോഴിക്കോട് ഉണ്ണിക്കുളം പുനൂര്‍ കക്കാട്ടുമ്മല് വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (50), മൂന്നാം പ്രതി കോഴിക്കോട് കിഴക്കോട്, എലൈറ്റ് മുറി ബുസ്കനാബാദ് അബ്ദുല്‍ സമദ് (64) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി നൗഷാദ് ഖാന് വിദേശത്താണ്. കൊട്ടാരക്കര ഓടനാവട്ടം തുറവൂര്‍ ഹൈലാന്‍ഡ് വീട്ടില്‍ രാഹുല്‍ കൃഷ്ണനാണ് കബളിപ്പിക്കപ്പെട്ടത്. പ്രതികള്‍ ചേര്‍ന്ന് കോഴിക്കോട് പുനൂരില്‍ നടത്തുന്ന മിനാ ജ്വലറിയില്‍ …