തൃശൂര്‍: സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതായി കാണാമെന്നു നടി ശോഭന. മോദിയുടെ കൈകള്‍ക്ക് ശക്തിപകരണമെന്ന് പി.ടി. ഉഷ. ബി.ജെ.പി. നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പത്തനംതിട്ടയ്ക്ക് അഭിമാനമായി സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനിലും മോദിക്കൊപ്പം വേദി പങ്കിട്ടു. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് ശോഭന പറഞ്ഞു. അതിന് ഒരു മാറ്റം ഉണ്ടാക്കാന്‍ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ …