കോന്നി: മലയോര മേഖലയുടെ ടീസ്റ്റായാണ് അച്ചന്‍കോവിലാറിന്റെ പോഷക നദിയായ കല്ലാര്‍. അതിവേഗത്തിലൊഴുകുന്ന ടീസ്റ്റാ നദിക്ക് സമാനമായ രീതിയിലാണ് മഴക്കാലത്തു കല്ലാറ്റിലെ ജലം അച്ചന്‍കോവിലാറ്റിലേക്ക് പ്രവഹിക്കുന്നത്. മഴ കനക്കുമ്പോള്‍ കുത്തിയൊലിച്ചു അച്ചന് കോവിലാറ്റിലേക്ക് എത്തിച്ചേരുന്ന കല്ലാറ്റിലെ വെള്ളത്തിന്റെ അളവും നിറവും കണ്ടാണ് കല്ലേലിയിലും കോന്നിയിലുമിരുന്ന് നമ്മള് പലപ്പോഴും ഉരുള്‍പ്പൊട്ടല്‍ കഥകള്‍ മെനഞ്ഞുണ്ടാക്കാറുള്ളത്. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കാരണം അച്ചന്‍കോവില്‍ നീര്‍ത്തടത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കല്ലാര്‍ ഭാഗത്താണ്. ഇത്തരത്തിലുള്ള സവിശേഷതകള്‍ പമ്പയുടെ ഉപനീര്‍ത്തടമായ കക്കിക്കുമുണ്ട്. കല്ലാര്‍, കക്കി എന്നിവയുടെ ഉപനീര്‍ത്തടങ്ങള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ …