പത്തനംതിട്ട: പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്ത്തകന് ജിതിന് ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പരാതി നല്കി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനം യാതൊരു തെളിവും ഇല്ലാതെ സി.പി.എം ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാം രാഷ്ര്ടീയ ലാഭത്തിനു വേണ്ടി ബി.ജെ.പിയുടെ മേല്‍ കെട്ടി വച്ച് നടത്തിയ പ്രസ്താവന കലാപാഹ്വാനം കൂടിയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ കേസ് എടുക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണം. ജിതിന് കൊല്ലപ്പെട്ട ദിവസം പെരുനാട് ഹോസ്പിറ്റലില്‍ ഡോക്ടറിനും നഴ്സുമാര്‍ക്കും നേരെ ആക്രമണം …