പത്തനംതിട്ട: പെരുനാട്ടില്‍ സി.ഐ.ടി.യു പ്രവര്ത്തകന് ജിതിന് ഷാജിയെ വധിച്ച കേസില്‍ പ്രതികള്‍ ഡി.വൈ.എഫ്.ഐക്കാരല്ല ആര്.എസ്.എസുകാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നീക്കം എട്ടു നിലയില്‍ പൊട്ടി. ഇരുകൂട്ടരും കൊണ്ടു വരുന്ന ന്യായീകരണ ക്യാപ്സ്യൂളുകള് മിനുട്ടുകള്‍ക്കുള്ളില്‍ പൊളിച്ചടുക്കുകയാണ് ബിജെപിയുടെ സൈബര്‍ ഹാന്‍ഡിലുകള്‍. സിഐടിയു പ്രവര്ത്തകന് ജിതിന് ഷാജിയുടെ മരണം രാഷ്ട്രീയമായി മുതലെടുക്കാനുള്ള സിപിഎം ശ്രമത്തിന് ആദ്യ ദിവസം തന്നെ തിരിച്ചടിയേറ്റിരുന്നു. പ്രതികളില്‍ ഒരാള്‍ സിഐടിയുക്കാരനും മറ്റു രണ്ടു പേര് ഡിവൈഎഫ്ഐക്കാരുമാണെന്നുള്ള വിവരം പുറത്തു വന്നതോടെ ഇവര്‍ നാലു വര്‍ഷം മുന്‍പ് പാര്‍ട്ടിയിലുണ്ടായിരുന്നുവെന്നും സാമൂഹിക വിരുദ്ധരായതിനാല്‍ മൂന്നു …