കോഴഞ്ചേരി: അയിരൂര്‍ പുതിയ കാവില്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെയാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രം തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു നിലയിലായിരുന്നു. തുടരന്വേഷണത്തില്‍ ആലിന് സമീപമുള്ള കാണിക്ക വഞ്ചിയും തുറന്ന് മോഷണം നടത്തിയതായി കണ്ടെത്തി. ജീവനക്കാര്‍ ഉപദേശക സമിതി ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിച്ചു. കോയിപ്രം പോലീസും പത്തനംതിട്ടയില്‍ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധനകള്‍ നടത്തി. രണ്ടു ദിവസം മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തുറന്നത്. എന്നാല്‍ ഇപ്പോള്‍ മോഷണം നടന്നിട്ടുള്ള വഞ്ചികള്‍ …