പത്തനംതിട്ട: ഇലന്തൂരില്‍ വ്യാഴാഴ്ച ആറുപേരെയും ഒരു ആടിനെയും കടിച്ചു പരുക്കേല്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ഞാടി പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീകരിച്ചത്. നായ വെള്ളിയാഴ്ച ചത്തു. തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ നിരവധി തെരുവ് നായകളെയും വളര്‍ത്ത് മ്യഗങ്ങളെയും നായ കടിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്.