പത്തനംതിട്ട: വീടിനു മുന്നിലെ മദ്യപാനവും അസഭ്യ വര്‍ഷവും ചോദ്യം ചെയ്തതിന് പണി സിനിമയിലേത് പോലെ വീടു കയറി ഗുണ്ടാ ആക്രമണം നടത്തിയ മദ്യപ സംഘത്തില്‍ ഒരാളെ പോലീസ് പിടികൂടി. അങ്ങാടിക്കല്‍ ചന്ദനപ്പള്ളി മൂഴിക്കല്‍ തേരകത്ത് വീട്ടില്‍ അഭിജിത്ത് (27)ആണ് പിടിയിലായത്. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്. വള്ളിക്കോട് പി.ഡി.യു.പി സ്കൂളിന് സമീപം കൃഷ്ണകൃപയില്‍ ബിജു (54) വിന്റെ വീടിനു മുന്‍വശം കഴിഞ്ഞ എട്ടിന് രാത്രി 9.30 ന് ശേഷമാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം …