മാവേലിക്കര: ഇതൊരു അവിശ്വസനീയമായ കുറ്റാന്വേഷണ കഥയാണ്. 27 വര്‍ഷം പൊലീസിന്റെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഈ സമൂഹത്തില്‍ തന്നെ കഴിഞ്ഞു പോയ റെജി എന്ന അച്ചാമ്മയുടെ കഥ. സുകുമാരക്കുറുപ്പിന്റെ മാരകമായ സ്ത്രീ വേര്‍ഷന്‍ എന്ന് പറഞ്ഞാലും തെറ്റില്ല. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ഒളിവില്‍പ്പോവുകയും മറ്റൊരു പേരില്‍ വിവാഹം കഴിച്ച് സ്വസ്ഥമായി കുടുംബ ജീവിതം നയിച്ചു വരികയും ചെയ്തിരുന്ന കുറ്റവാളി പിടിയിലായപ്പോള്‍ ഞെട്ടിയത് സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു. കേരളാ പൊലീസിന്റെ തൊപ്പിയില്‍ അന്തസിന്റെ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയതാകട്ടെ മാവേലിക്കര പൊലീസും. വര്‍ഷം 1990 …