കോഴഞ്ചേരി: കാണിക്ക വഞ്ചി മോഷണം പതിവാക്കിയ മോഷ്ടാവ് നീരേറ്റുപുറം കാരിക്കുഴി വാഴയില്‍ വീട്ടില്‍ വാവച്ചന് എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി(52)യെ റിമാന്‍ഡ് ചെയ്തു. ചോറ്റാനിക്കരയിലെ ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് പണവും മറ്റ് വസ്തുക്കളും ചാക്കിലാക്കി വരുന്നതിനിടെ പോലീസിനെ കണ്ട് ആറ്റില്‍ച്ചാടിയ മാത്തുക്കുട്ടിയെ വെള്ളിയാഴ്ച രാവിലെയാണ് കോഴഞ്ചേരി വണ്ടിപ്പേട്ടയ്ക്ക് സമീപം പമ്പയാറ്റില്‍ നിന്ന് ആറന്മുള പോലീസ് പിടികൂടിയത്. ചോറ്റാനിക്കര കുരിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വഞ്ചി പൊളിച്ചാണ് പണം മോഷ്ടിച്ചത്. സ്പെഷല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത് രാജിന് ഒരു ലോട്ടറി …