കോന്നി: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് വാടകയ്ക്ക് വീട് എടുത്തു കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം ബലാല്‍സംഗത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റ് ജങ്ഷന് കോയിപ്പുറത്ത് വീട്ടില്‍ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവല്‍ (50) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയെയാണ് ഇയാള്‍ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോന്നിയില്‍ ജോലിക്കെത്തിയ യുവതിയെ ടൗണില്‍ തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിപ്പിക്കാമെന്ന് പറഞ്ഞ് അവിടെ എത്തിച്ചാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. 2022 നവംബറിലാണ് സംഭവം. പ്രവാസിയായ പ്രതി പിന്നീട് വിദേശത്ത് …