ഇരവിപേരൂര്‍: പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 147-ാം മത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നാളെ (ഞായര്‍) വൈകിട്ട് നാലിന് നടക്കുന്ന ഭക്തിഘോഷയാത്രയുടെ ഭാഗമായി ടി.കെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴഞ്ചേരി ഭാഗത്തു നിന്നുമുള്ള വാഹനങ്ങള്‍ പുല്ലാട് നിന്നും വലത്തേക്ക് തിരിഞ്ഞ് വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാല്‍, കോട്ടയം ഭാഗത്തേക്കു പോകണം കോഴഞ്ചേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പനാട് നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കരിയിലമുക്ക് വഴിയും നെല്ലിമല, ഓതറ വഴി ചെങ്ങന്നൂര്‍,തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാം. വെണ്ണിക്കുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുറമറ്റം ജങ്ഷനില്‍ നിന്നും വലത്തേയ്ക്ക് …