പത്തനംതിട്ട: സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച വയോധികയുടെ സ്വര്‍ണം തിരികെ കൊടുക്കാത്ത സംഭവത്തില്‍ സഹോദരിക്കും മകള്‍ക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണല്‍ യുപി സ്കൂളിന് സമീപം എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസി (73)യുടെ മൊഴി പ്രകാരം എസ് ഐ ബി കൃഷ്ണകുമാറാണ് കേസെടുത്തത്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി മകള്‍ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതു സംബന്ധിച്ച് റോസമ്മ നല്കിയ പരാതി ഒന്നര മാസമാണ് പോലീസ് നടപടിയില്ലാതെ …