പത്തനംതിട്ട: സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളുരുവില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തന്‍ വീട്ടില്‍ സഫര്‍ ഇക്ബാ(29)ലാണ് ക്രൈംബ്രാഞ്ചിന്റെ വലയില്‍ കുടുങ്ങിയത്. അവിവാഹിതരായ ഒരു സംഘം യുവാക്കള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. തിരുവല്ല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം തമ്പടിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തന്‍ വീട്ടില്‍ സഫര്‍ …