പത്തനംതിട്ട: ഓടി വന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടര്‍ന്നു. പെട്രോള്‍ പമ്പിന് മുന്നില്‍ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയര്‍ ഫോഴ്സും മനസാന്നിധ്യം കൈവിടാതെ പരിശ്രമിച്ച് അഗ്നിബാധ ഒഴിവാക്കി. പത്തനംതിട്ട മൈലപ്ര പെട്രോള്‍ പമ്പിന് മുന്നില്‍ ഉച്ചയ്ക്ക് 12.10 നാണ് സംഭവം. വാഹനത്തിന്റെ പഴയ ടയറുകളിലൊന്ന് പൊട്ടിത്തെറിക്കുകയും തീ പിടിച്ച് ആളിക്കത്തുകയുമായിരുന്നു. തൊട്ടടുത്ത പമ്പില്‍ നിന്ന് അഗ്നിശമന യന്ത്രം കൊണ്ടു വന്ന് നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീയണയ്ക്കാനായില്ല. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്ത് വന്ന് …