തിരുവല്ല: ദുരന്തമുഖങ്ങളില്‍ ആസൂത്രിതവും സംയോജിതവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തന രീതികള്‍ ഏകോപിപ്പിച്ച് മെഡിക്കല്‍ ജീവനക്കാര്‍ മുതല്‍ സാധാരണ ജനങ്ങള്‍ വരെയുള്ളവരെ പരിശീലിപ്പിക്കുന്നതിനും വേണ്ടിയുളള അന്താരാഷ്ര്ട കോണ്‍ഫറന്‍സ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടങ്ങി. അണ് ഫോള്‍ഡിങ് ന്യൂവര്‍ ഇന്നോവേഷന്‍സ് ഫോര്‍ ടുമാറോസ് എമര്‍ജന്‍സിസ് ആന്‍ഡ് ഡിസാസേ്റ്റഴ്സ് -യുണൈറ്റ്ഡ് 24 എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ജോണ്‍സ് ഹോപ്ക്കിന്‍സ് സര്‍വ്വകലാശാലയിലെ അഭയാര്‍ത്ഥി – ദുരന്ത നിവാരണ കേന്ദ്രത്തിന്റെ സ്ഥാപകനും ദുരന്ത നിവാരണ – പ്രതിരോധ പ്രവര്‍ത്തന മേഖലയിലെ …