
തിരുവല്ല: റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു മരിച്ചു. കുറ്റൂര്‍ കയ്യാലയ്ക്കകത്ത് കെ.ആര്‍.ഗോപാലകൃഷ്ണന്‍ ( കുഞ്ഞ്-54) ആണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് 6.30 ന് തുകലശ്ശേരി പഴിയാരത്തുപടിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനായി റോഡിന് മറുവശത്തേക്ക് നടക്കുമ്പോള്‍ തിരുവല്ലയില്‍ നിന്ന് ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോയ കാറാണ് ഗോപാലകൃഷ്ണനെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതര പരിക്കുകളോടെ ദൂരേക്ക് തെറിച്ച് വീണ ഗോപാലകൃഷ്ണനെ ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുറ്റൂര്‍ ജങ്ഷനില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്നു. സംസ്‌കാരം ഞായര്‍ രാവിലെ 11.30 ന് വീട്ടുവളപ്പില്‍. ഭാര്യ: ബിന്ദു.
മക്കള്‍: ഗോപിക, ദേവിക. മരുമകന്‍:ആകാശ്.