ഡ്രൈവറുടെ മൃതദേഹം ഓട്ടോറിക്ഷയ്ക്കുള്ളില്‍ കണ്ടെത്തി: ദുരൂഹതയില്ലെന്ന് പൊലീസ്

0 second read
Comments Off on ഡ്രൈവറുടെ മൃതദേഹം ഓട്ടോറിക്ഷയ്ക്കുള്ളില്‍ കണ്ടെത്തി: ദുരൂഹതയില്ലെന്ന് പൊലീസ്
0

അടൂര്‍: വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടില്‍ നിന്ന് പോയ ഡ്രൈവറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഓട്ടോയ്ക്കുള്ളില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.

അടൂര്‍ കണ്ണംകോട് തറയിലയ്യത്ത് വീട്ടില്‍ ബിനീഷ്(39) നെയാണ് ഓട്ടോയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ടോളിനു സമീപത്തുള്ള വര്‍ക് ഷോപ്പിലാണ് ഓട്ടോ പാര്‍ക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച രാത്രിയില്‍ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയുമായി പുറത്തു പോയതായിരുന്നു ബിനീഷ്. ഇന്ന് രാവിലെയാണ് മൃതദേഹം ഓട്ടോയ്ക്കുള്ളില്‍ കണ്ടെത്തുന്നത്. മരണത്തില്‍ സംശയമൊന്നുമില്ലെന്ന് അടൂര്‍ പോലീസ് പറഞ്ഞു.ഭാര്യ: ഷീന. മക്കള്‍: ഹാഫിസ്,ഹാദിയ.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…