
കൊടുമണ്‍: ചിരണിക്കല്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റിലെ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ തോമസ് കുട്ടി (57) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മാതാവിന്റെ വീട് പട്ടാഴിയിലാണ്. തോമസ് കുട്ടിക്ക് നേരത്തെ സ്‌ട്രോക്ക് വന്നിട്ടുണ്ട്. ഭാര്യ: സോഫി. മക്കള്‍: പ്രിയ, പ്രീമ. മരുമകന്‍: ലിബു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ചിരണിക്കല്‍ സെന്റ് മേരീസ് ലാറ്റിന്‍ കാത്തലിക് ചര്‍ച്ചില്‍ നടക്കും.