
അടൂര്‍: രണ്ടു വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. ഏനാത്ത് ഓട്ടോറിക്ഷ ലോറിയിലും കാറിലും ഇടിച്ച് ഡ്രൈവറും നെല്ലിമുകളില്‍ അജ്ഞാതവാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനും മരിച്ചു. എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച ശേഷം റോഡരികില്‍ കിടന്നിരുന്ന കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുതുശ്ശേരി ഭാഗം തട്ടപ്പാറ വിളയില്‍ സന്തോഷ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ന് ഏനാത്ത് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. ഏനാത്ത് ഭാഗത്ത് നിന്നും പുതുശ്ശേരി ഭാഗത്തേക്ക് വന്ന ഓട്ടോയും അടൂര്‍ ഭാഗത്തു നിന്നും ഏനാത്ത് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നെല്ലിമുകളില്‍ ആനമൂക്കിന് സമീപം ദേശീയപാതയില്‍ സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. തേവലക്കര കല്ലുംപുറത്ത് നന്ദുവാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10:45 ആയിരുന്നു അപകടം. രണ്ട് അപകടങ്ങളും ഏനാത്ത് പോലീസ്റ്റേഷന്‍ പരിധിയിലാണ്.