രാംവിലാസ് ദേശീയ അധ്യാപക പുരസ്‌കാരം എല്‍ സുഗതന്‍ ഏറ്റുവാങ്ങി

0 second read
Comments Off on രാംവിലാസ് ദേശീയ അധ്യാപക പുരസ്‌കാരം എല്‍ സുഗതന്‍ ഏറ്റുവാങ്ങി
0

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന രാജ്‌നാരായണ്‍ജിയുടെ സ്മരണാര്‍ത്ഥം രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ലോക്ബന്ധു നാരായണ്‍ജി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 2023 ലെ ദേശീയ അവാര്‍ഡ് എല്‍ സുഗതന്‍ ഏറ്റുവാങ്ങി.മുന്‍ കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ ഓര്‍മ്മദിനത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിന്നുമാണ് അവാര്‍ഡ് സ്വീകരിച്ചത് .

രാജ്യത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. മികച്ച പാര്‍ലമെന്റഗംത്തിനുള്ള അവാര്‍ഡ് എന്‍ കെ പ്രേമചന്ദ്രനും മികച്ച മന്ത്രിക്കുള്ള അവാര്‍ഡ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അഡ്വ ജി ആര്‍ അനിലും സ്വീകരിച്ചു.

തദവസരത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, കവിയുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേഷ്‌കുമാര്‍ പനമരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബെന്നി ചെറിയാന്‍ തുടങ്ങിയവര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ആലപ്പുഴ താമരക്കുളം വി വി എച്ച് എസ് എസിലെ അധ്യാപകനായ ഇദ്ദേഹത്തിന് സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന വനമിത്ര അവാര്‍ഡും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…