തിരുവല്ല: കഥകളിമേള ആചാര്യന്‍ ആയാംകുടി കുട്ടപ്പമാരാര്‍ (93) അന്തരിച്ചു. മതില്‍ഭാഗത്തെ മുറിയായിക്കല്‍ വീട്ടില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഏതാനും മാസമായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക്.
കഥകളി, ചെണ്ട, ഇടയ്ക്ക, പഞ്ചവാദ്യം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച അതുല്യകലാകാരനായ കുട്ടപ്പ മാരാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 2008ലെ വാദ്യകലാരത്‌നം പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, ഗുരു ചെങ്ങന്നൂര്‍ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുമതിക്കുട്ടിയമ്മ. മക്കള്‍: സുജാത, ഗിരിജ, ചെണ്ട കലാകാരന്‍ കലാഭാരതി ഉണ്ണിക്കൃഷ്ണന്‍, ജയകുമാര്‍.
വാരണാസി വിഷ്ണു നമ്പൂതിരി, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, തിരുവല്ല രാധാകൃഷ്ണന്‍ തുടങ്ങി പ്രഗത്ഭരായ ശിഷ്യരുടെ നീണ്ടനിര തന്നെ കുട്ടപ്പമാരാര്‍ക്കുണ്ട്.