ഭാരതത്തിന്റെ അഖണ്ഡ സ്വരൂപമായി മാറും ചുട്ടിപ്പാറയില്‍ സ്ഥാപിക്കുന്ന അയ്യപ്പവിഗ്രഹം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

0 second read
Comments Off on ഭാരതത്തിന്റെ അഖണ്ഡ സ്വരൂപമായി മാറും ചുട്ടിപ്പാറയില്‍ സ്ഥാപിക്കുന്ന അയ്യപ്പവിഗ്രഹം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി
0

പത്തനംതിട്ട: ക്ഷേത്ര കേന്ദീകൃത നഗരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഭാരതം രാഷ്ര്ട നിര്‍മ്മാണം നടത്തി വരുന്നതെന്നും അതുകൊണ്ട് തന്നെ ഭാരതത്തിന്റെ അഖണ്ഡ സ്വരൂപമായി മാറും ചുട്ടിപ്പാറയില്‍ സ്ഥാപിക്കുന്ന അയ്യപ്പവിഗ്രഹമെന്നും മാര്‍ഗ ദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാന്‍ മോക്ഷഗിരി മഠം ഡോ. രമേഷ് ശര്‍മ അധ്യക്ഷത വഹിച്ചു. ചുട്ടിപ്പാറയില്‍ സ്ഥാപിക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ മാതൃകയുടെ പ്രകാശനം ചുട്ടിപ്പാറ ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി മകം തിരുനാള്‍ കേരള വര്‍മ്മരാജ നിര്‍വഹിച്ചു. ശില്‍പ്പത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഫണ്ട് സമര്‍പ്പണം കെ. ഗജേന്ദ്രന്‍ കൃഷ്ണമൂര്‍ത്തി (ചെന്നൈ) നിര്‍വഹിച്ചു. തൃശൂര്‍ പേരാമ്പ്ര ശ്രീനാരായണ ചൈതന്യാ മഠം സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി ആധദ്ധ്യാത്മിക പ്രഭാഷണം നടത്തി.

വാവര്‍ സ്വാമിയുടെ പ്രതിനിധി നജീബ് മുസലിയാര്‍, ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം.സി. ഷെരീഫ്, മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, മുന്‍ പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ലീലാരാജന്‍, ഓള്‍ ഇന്ത്യ വീരശൈവസഭ ജില്ലാ പ്രസിഡന്റ് എം. ആര്‍ വേണുനാഥ്, ക്ഷേത്രം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.കെ. സലിംകുമാര്‍, തെള്ളിയൂര്‍ ബാലകൃഷ്ണപിള്ള, വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഉണ്ണി മെഴുവേലി, എസ്.എന്‍. ഡി.പി ശാഖാ യോഗം സെക്രട്ടറി സുരേഷ്‌കുമാര്‍, ട്രസ്റ്റ് ജോയിന്‍ സെക്രട്ടറി സത്യന്‍ കണ്ണങ്കര, എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് അഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…