അയ്യപ്പന്റെ പേരിലും അടികലശല്‍: പമ്പയിലെ അഖില ഭാരത അയ്യപ്പസേവാ സംഘം ഓഫീസില്‍ ഇരുവിഭാഗങ്ങളുടെ അടി: രണ്ടു പേര്‍ക്ക് പരുക്ക്

0 second read
Comments Off on അയ്യപ്പന്റെ പേരിലും അടികലശല്‍: പമ്പയിലെ അഖില ഭാരത അയ്യപ്പസേവാ സംഘം ഓഫീസില്‍ ഇരുവിഭാഗങ്ങളുടെ അടി: രണ്ടു പേര്‍ക്ക് പരുക്ക്
0

പത്തനംതിട്ട: അഖില ഭാരത അയ്യപ്പസേവാ സംഘത്തിലെ അധികാര തര്‍ക്കം കൈയാങ്കളിയിലെടത്തി. സെന്‍ട്രല്‍ വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പട്ടവരുടെ നേതൃത്വത്തില്‍ പമ്പയിലെ അയ്യപ്പ സേവാസംഘം ഓഫീസില്‍ കൈയാങ്കളി. ഔദ്യോഗിക പക്ഷത്തെ പ്രകാശ് കോഴിക്കോട്, പ്രസാദ് കുഴിക്കാല എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ചൊവ്വാഴ്ച രാവിലെ 6.45 നായിരുന്നു സംഭവം. പ്രകാശും പ്രസാദും ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം പാലക്കാട് കൊച്ചുകൃഷ്ണന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമെത്തി കതകില്‍ തട്ടി. കതക് തുറന്നതിന് പിന്നാലെ സംഘം അകത്തേക്ക് പാഞ്ഞു കയറി പ്രകാശ് കോഴിക്കോടിനെയും പ്രസാദിനെയും മര്‍ദിച്ചു. ഓഫീസിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. പ്രസാദിന്റെ പുറത്ത് പരുക്കുണ്ട്.

ഇന്ന് വൈകിട്ട് ശബരിമല നട തുറക്കുകയാണ്. അതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രകാശും പ്രസാദും എത്തിയിരുന്നത്. മര്‍ദന വിവരം അറിഞ്ഞ് ഇരുവിഭാഗങ്ങളും തമ്പടിച്ചതോടെ പോലീസ് സ്ഥലത്ത് വന്നു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. 51 അംഗ കേന്ദ്രവര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് കൊച്ചുകൃഷ്ണന്‍ പാലക്കാട്,കൊയ്യം ജനാര്‍ദനന്‍ എന്നിങ്ങനെ അഞ്ചു പേരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അധികാരത്തര്‍ക്കമാണ് സസ്‌പെന്‍ഷനിലും അടിയിലും കലാശിച്ചിരിക്കുന്നത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …