കോഴഞ്ചേരി ഈസ്റ്റ്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് കൃഷ്ണ ഭവനില്‍ ഓട്ടോ റിക്ഷ തൊഴിലാളിയായ രാഹുല്‍ ആര്‍. ഭക്തന്റെയും വിഷ്ണു പ്രിയയുടെയും മകള്‍ ലക്ഷ്മിയാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. കുഞ്ഞ് ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട ഉടനെ വീട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ജില്ലാ ആശുപത്രി മോര്‍ച്ചറി യില്‍ വച്ചിരുന്ന മൃതദേഹം രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. 12 മണിയോടെ കോഴഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.