
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ വാര്‍ഷികവും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്മസ് പുതുവത്സര ആഘോഷവും നടത്തി. സെഗയ്യ ബിഎംസി ഹാളില്‍ വിവിധയിനം കലാപരിപാടികളോടെ അരങ്ങേറിയ ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍
ബിനു മണ്ണില്‍, ബികെജി ഹോള്‍ഡിങ്ങ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ.ജി ബാബുരാജ് എന്നിവര്‍ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡന്റ് വി. വിഷ്ണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് തോമസ്,
ബിജു ജോര്‍ജ്, ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ പ്രസംഗിച്ചു. ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി സഹവികാരി ഫാ. ജേക്കബ് തോമസ് ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി.
ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക അസോസിയേഷനിലെ അംഗത്തിനും മറ്റൊരു അംഗത്തിന്റെ ആശ്രിതയ്ക്കും ചികിത്സാ സഹായമായി നല്‍കി. കൂടാതെ അകാലത്തില്‍ ബഹറിനില്‍ വച്ചു മരണപ്പെട്ട സുനില്‍ കുമാറിന്റെ ഫണ്ടിലേക്ക് അസോസിയേഷന്‍ അംഗങ്ങള്‍ സ്വരൂപിച്ച തുക കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയ ബിജു ജോര്‍ജിനും മണിക്കുട്ടനും കൈമാറി. രണ്ടു വര്‍ഷം അസോസിയേഷന്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച സുഭാഷ് തോമസിനെയും ബിനു മണ്ണിലിനെയും ആദരിച്ചു. ജോയിന്റ് സെക്രട്ടറി ബിനു പുത്തന്‍പുരയിലിനും പ്രിന്‍സി അജിക്കും ആദരവ് നല്‍കി.
പ്രസിഡന്റായി വി. വിഷ്ണു, ജനറല്‍ സെക്രട്ടറിയായി ജയേഷ് കുറുപ്പ്, ട്രഷററായി വര്‍ഗ്ഗീസ് മോടിയില്‍, രക്ഷാധികാരികളായി മോനി ഒടിക്കണ്ടത്തില്‍, സക്കറിയ സാമുവേല്‍, സുഭാഷ് തോമസ്, വൈസ് പ്രസിഡന്റായി ബോബി പുളിമൂട്ടില്‍, ജോയിന്റ് സെക്രട്ടറിയായി വിനീത് വി.പി, അസ്സിസ്റ്റന്റ് ട്രഷറര്‍ അരുണ്‍ പ്രസാദ്, ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വര്‍ഗീസ്, സെക്രട്ടറി സിജി തോമസ് എന്നിവര്‍ അടങ്ങിയ 51 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനമേറ്റു.
ടീം തരംഗ് അവതരിപ്പിച്ച മ്യൂസിക്കല്‍ ട്രീറ്റും 70 ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച പൂജ ഡാന്‍സ്, അറബിക് ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ വിവിധ ഇനം കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
അജു ടി. കോശി അവതാരകനായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ബോബി പുളിമൂട്ടില്‍ നന്ദി അറിയിച്ചു.