തേനി കടമലക്കുണ്ട് ക്ഷേത്രപ്പാറയില്‍ കരടിയുടെ ആക്രമണം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

0 second read
0
0

തേനി (തമിഴ്‌നാട്): കടമലക്കുണ്ടിന് സമീപം ക്ഷേത്രപ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വരുശുനാട് സ്വദേശികളായ മണികണ്ഠന്‍ (45), കറുപ്പയ്യ (55) എന്നിവരാണ് മരിച്ചത്. തോട്ടത്തില്‍ നിന്നും പറിച്ച നാരങ്ങ വാഹനത്തില്‍ കയറ്റാന്‍ മണികണ്ഠന്റെ തോട്ടത്തിലേക്ക് നടന്നു പോകുന്നതിനിടെയാണ് കരടിയുടെ ആക്രമണം.

ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ടനൂര്‍ വനംവകുപ്പും കടമലക്കുണ്ട് പൊലീസും കറുപ്പയ്യയുടെയും മണികണ്ഠന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തേനി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

കണ്ടമാനൂര്‍ വനംവകുപ്പും കടമലക്കുണ്ട് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടമലയ്ക്കുണ്ട്, വരുശുനാട് പ്രദേശത്ത് കരടി ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുന്നത് തുടര്‍ക്കഥയാണ്.കരടി ആക്രമണം മൂലം മലയോര ഗ്രാമത്തിലെ കര്‍ഷകര്‍ ഭീതിയിലാണ്. മലയോര ഗ്രാമങ്ങളിലെ കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ ഗൗരവമായ നടപടി സ്വീകരിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചതിവ്….. വഞ്ചന…. ഇട്ട പോസ്റ്റിലെ വരികള്‍ മുക്കി മുന്‍ എംഎല്‍എ പത്മകുമാര്‍: താടിക്ക് കൈ കൊടുത്ത പടം മാത്രം ബാക്കി: വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയത് അതൃപ്തിക്ക് കാരണം: ചാക്കിട്ടു പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള…