മുന്‍വിരോധം: പരിചയക്കാരനായ വയോധികനെ കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

0 second read
Comments Off on മുന്‍വിരോധം: പരിചയക്കാരനായ വയോധികനെ കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
0

റാന്നി: പരിചയക്കാരനായ വയോധികനെ മുന്‍വിരോധം കാരണം കമ്പിക്കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പെരുനാട് പോലീസ് പിടികൂടി.

കഴിഞ്ഞ പുലര്‍ച്ചെ 2.15 ന് വടശ്ശേരിക്കര മാര്‍ക്കറ്റിലെ ഷെഡിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയ വടശ്ശേരിക്കര കുരിശുംമൂട് ജീരകത്തിനാല്‍ വീട്ടില്‍ ബിനു മാത്യു (46) ആണ് അറസ്റ്റിലായത്. വടശ്ശേരിക്കര കല്ലോണ്‍ വീട്ടില്‍ സേതുരാമന്‍ നായര്‍(65)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പിടിവലിക്കിടയില്‍ വലതുകണ്ണിനു താഴെയും നെറ്റിയിലും കുത്തി മുറിവേല്‍പ്പിക്കുകയും വയറില്‍ കുത്തി ഉരവുണ്ടാക്കുകയും പിന്‍ഭാഗത്ത് അടിച്ചു ചതവ് സംഭവിക്കുകയും ചെയ്തു എന്നാണ് കേസ്.

ചികിത്സയില്‍ കഴിഞ്ഞുവന്ന സേതുരാമന്‍ നായരുടെ മൊഴിവാങ്ങി എസ് ഐ റെജി തോമസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ഉച്ചക്ക് വടശ്ശേരിക്കരയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ പോലീസ് ബന്തവസ്സിലെടുത്തു. പ്രതിയുടെ നിരന്തരശല്യം കാരണം വീട്ടുകാര്‍ സ്ഥലം വിട്ടുപോയി പാമ്പാടിയിലാണ് താമസം. ഇയാള്‍ വടശ്ശേരിക്കരയിലും മറ്റും അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. ഇയാളുടെ ദേഹത്തും പരിക്കുണ്ട്, മൊഴിവാങ്ങി പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ രാജിവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…