പത്തനംതിട്ട നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം: പൂച്ചെടി പരിപാലനത്തിനും പദ്ധതിയുമായി നഗരസഭ

0 second read
Comments Off on പത്തനംതിട്ട നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം: പൂച്ചെടി പരിപാലനത്തിനും പദ്ധതിയുമായി നഗരസഭ
0

പത്തനംതിട്ട: നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂച്ചെടികളുടെ പരിപാലനത്തിനും പ്രത്യേക പദ്ധതി തയ്യാറാക്കി മാതൃകയാവുകയാണ് നഗരസഭ. അമൃത് മിത്ര പദ്ധതിയില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും പുതിയ പദ്ധതികളുടെ ഭാഗമായി വച്ചു പിടിപ്പിക്കുന്നതുമായ ചെടികളുടെയും തണല്‍ മരങ്ങളുടെയും പരിപാലനത്തിനായി പരിശീലനം നേടിയവരെയാകും നിയോഗിക്കുക.

നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ടമായി നഗരത്തിലെ പ്രധാന റോഡുവക്കില്‍ ചട്ടികളില്‍ പൂച്ചെടികള്‍ സ്ഥാപിച്ചിരുന്നു. ജനറല്‍ ആശുപത്രി മിനി സിവില്‍ സ്‌റ്റേഷന്‍ റോഡ്, കുമ്പഴ എന്നിവിടങ്ങളില്‍ ഇവയുടെ പരിപാലനം പദ്ധതിയിലൂടെ ഉറപ്പാക്കും. പുതിയതായി നിര്‍മ്മിക്കുന്ന ടൗണ്‍ സ്‌ക്വയര്‍, നവീകരണം പൂര്‍ത്തിയാകുന്ന നഗരസഭ ബസ് സ്റ്റാന്‍ഡ് എന്നിവയോട് ചേര്‍ന്ന് വെച്ചുപിടിപ്പിക്കുന്ന പൂച്ചെടികളുടെയും തണല്‍മരങ്ങളുടെയും പരിപാലനവും പദ്ധതിയുടെ ഭാഗമാകും.

പദ്ധതിയുടെ ഭാഗമായി ആറു പേരടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക. ഇവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിശീലനം നല്‍കും. കുടുംബശ്രീ അംഗങ്ങളായ വനിതകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൂച്ചെടികളും തണല്‍ മരങ്ങളും വെച്ചുപിടിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവയുടെ പരിപാലനവും. ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായി പദ്ധതി തയ്യാറാക്കുമ്പോള്‍ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള വനിതകള്‍ക്ക് വരുമാനവും ഉറപ്പാക്കാവുന്ന തരത്തിലാണ് ഭരണസമിതി വിഭാവനം ചെയ്തിരിക്കുന്നത് എന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…