മിന്‍സ്ക്: ബെലറൂസിന്റെ മണ്ണില്‍ പ്രവേശിച്ച് ഒരാളെയെങ്കിലും വധിച്ചാല്‍ യുക്രെയിനെതിരെ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് പോരാട്ടം നടത്താന്‍ തങ്ങള്‍ തയാറാകുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോ.
ബെലറൂസിനെതിരെ ആരെങ്കിലും ആക്രമണം നടത്തിയാല്‍ പ്രതികരണം കഠിനമാകും. യുദ്ധത്തിന്റെ സ്വഭാവം മറ്റൊരു തലത്തിലേക്ക് നീങ്ങും. ലുകാഷെന്‍കോ പറഞ്ഞു. റഷ്യയുടെ സഖ്യകക്ഷിയാണ് ബെലറൂസ്. കഴിഞ്ഞ ഫെബ്രുവരി 24ന് യുക്രെയിനെ ആക്രമിക്കാന്‍ ബെലറൂസ് അതിര്‍ത്തിയും റഷ്യന്‍ സൈന്യം ഉപയോഗിച്ചിരുന്നു.