
തിരുവല്ല: കാലം ചെയ്ത ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്തനാസിയോസ് യോഹന്‍ പ്രഥമന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള ആര്‍ച്ച് ബിഷപ്‌സ് സിനഡ് 17 ന് സഭാ ആസ്ഥാനത്ത് ചേരും. സഭയുടെ ഔദ്യോഗികമായ അനുശോചന സമ്മേളനം നാല്‍പ്പതാം ഓര്‍മപെരുന്നാളായ 16 ന് ചേരാനും ഇന്നലെ നടന്ന എപ്പിസ്‌കോപ്പല്‍ സിനഡ് തീരുമാനിച്ചു. മെത്രാപ്പോലീത്തയുടെ പൊതുദര്‍ശനത്തിലും കബറടക്ക ശുശ്രൂഷകളിലും പങ്കെടുത്ത സഭാ മേലധ്യക്ഷന്മാര്‍, പിതാക്കന്മാര്‍, മതമേലധ്യക്ഷന്‍മാര്‍, ഗവര്‍ണമാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍, മെത്രാപ്പോലീത്തയെ സ്‌നേഹിച്ച തിരുവല്ലയിലെ പൗരാവലി തുടങ്ങി എല്ലാവര്‍ക്കും സഭ സിനഡ് നന്ദി അറിയിച്ചു.